ശബരിമല വിഷയം ജനങ്ങളുടെ മനസ്സിലുണ്ടെന്ന് കെ സി വേണുഗോപാല്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഭരണമാറ്റത്തിനായുള്ള വിധി എഴുത്താണ് നടക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് കെ സി വേണുഗോപാല്‍. യുഡിഎഫ് വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തും. ന്യായ് പദ്ധതി പ്രഖ്യാപനം ഗുണം ചെയ്യും. ശബരിമല വിഷയം ജനങ്ങളുടെ മനസ്സിലുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.

അയ്യപ്പനെയും ദേവഗണങ്ങളെയും പരാമവധി ഉപദ്രവിച്ചു. ഗത്യന്തരമില്ലാതെ വരുമ്പോള്‍ കൂടെയാണെന്ന് പറയുന്നു. വിശ്വസമര്‍പ്പിക്കുന്നവരെ ദ്രോഹിച്ചവര്‍ക്ക് എങ്ങനെ ദൈവത്തെ വിളിക്കാന്‍ കഴിയുമെന്നും വേണുഗോപാല്‍ ചോദിച്ചു.

 

Top