തിരുവനന്തപുരം: അഞ്ച് ഉറപ്പുകള്‍ തെരഞ്ഞെടുപ്പിലെ ഗെയിം ചേഞ്ചറാകുംമെന്ന് കെ.സി വേണുഗോപാല്‍. മോദിയല്ല കോണ്‍ഗ്രസാണ് ആദ്യം ഗ്യാരന്റി നല്‍കിയത്. കര്‍ണാടകയിലെ തെരഞ്ഞെടുപ്പിന്റെ സമയത്ത് രാഹുല്‍ ഗാന്ധിയാണ് ആദ്യം ഗ്യാരന്റി നല്‍കിയത്.അത് നടപ്പിലാക്കിയെന്ന് കെ.സി വേണുഗോപാല്‍ പറഞ്ഞു. കോണ്‍ഗ്രസിന്റേത് ഒരു വ്യക്തിയുടേതല്ല പാര്‍ട്ടിയുടെ ഗ്യാരണ്ടിയാണ് എന്ന് ജയറാം രമേശ് പറഞ്ഞു.
ലോക്‌സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ഇന്ന് ചേര്‍ന്നു. മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്. യോഗത്തില്‍ ലോക്‌സഭ തെരഞ്ഞടുപ്പ് പ്രകടന പത്രികക്ക് രൂപം നല്‍കും. തിരഞ്ഞെടുപ്പ് ഒരുക്കങ്ങളും ഇന്‍ഡ്യ മുന്നണിയുമായി ബന്ധപ്പെട്ട വിഷയങ്ങളും യോഗത്തില്‍ ചര്‍ച്ചയായി.
കര്‍ഷകര്‍ക്കും യുവാക്കള്‍ക്കും വനിതകള്‍ക്കും പ്രാധാന്യം നല്‍കുന്നതാകും പ്രകടന പത്രിക. 25 ഉറപ്പുകള്‍ പ്രകടന പത്രികയില്‍ ഉണ്ടാകും. പല ഉറപ്പുകളും ഇതിനോടകം കോണ്‍ഗ്രസ് പ്രഖ്യാപിച്ചു കഴിഞ്ഞു.പ്രകടന പത്രിക ഇന്നോ നാളെയോ പുറത്തിറങ്ങും.