കൊല്ലം: എഐസിസി ജനറല്‍ സെക്രട്ടറിയും ആലപ്പുഴ സിറ്റിംഗ് എംപിയുമായ കെ.സി വേണുഗോപാലിനെതിരെ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ രംഗത്ത്.
ആലപ്പുഴയില്‍ ഇടതു സ്ഥാനാര്‍ത്ഥി എ.എം.ആരിഫ് പരാജയപ്പെട്ടാല്‍ താന്‍ തലമൊട്ടയടിച്ച് കാശിക്ക് പോകുമെന്നാണ് വെള്ളാപ്പള്ളി പറഞ്ഞത്. പരാജയപ്പെടുമെന്ന ഭീതിയുള്ളതു കൊണ്ടാണ് കെ.സി.വേണുഗോപാല്‍ മത്സരിക്കാത്തതെന്നും വേണുഗോപാലാണ് സ്ഥാനാര്‍ഥിയെങ്കില്‍ അദ്ദേഹം എട്ടുനിലയില്‍ പൊട്ടുമെന്നും വെള്ളാപ്പള്ളി വിമര്‍ശിച്ചു.
ആലപ്പുഴയിലെ സ്ഥാനാര്‍ഥിയായി അടൂര്‍ പ്രകാശ് നില്‍ക്കാന്‍ തീരുമാനിച്ചാല്‍ അത് ആത്മഹത്യാപരമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.