ലക്ഷദ്വീപുകാരെ വെല്ലുവിളിക്കുന്ന സമീപനം അവസാനിപ്പിക്കണമെന്ന് കെ.സി വേണുഗോപാല്‍

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ ലക്ഷദ്വീപുകാരെ വെല്ലുവിളിക്കുന്ന സമീപനം അവസാനിപ്പിക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.സി വേണുഗോപാല്‍. അഡ്മിനിസ്‌ട്രേറ്ററുടെ നടപടിയിലൂടെ മറ്റൊരു കശ്മീര്‍ സൃഷ്ടിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. കോണ്‍ഗ്രസ് ഇത് അനുവദിക്കില്ലെന്നും ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും അഡ്മിനിസ്‌ട്രേറ്ററെ ഉടന്‍ തിരിച്ചുവിളിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സത്യം പുറത്തുവരുന്നതില്‍ കേന്ദ്രസര്‍ക്കാരിന് ഭീതിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ലക്ഷദ്വീപിലെ സംഭവങ്ങള്‍ ആശങ്ക ഉണ്ടാക്കുന്നുവെന്ന് മുസ്ലിം ലീഗ് എംഎല്‍എമാരായ പികെ കുഞ്ഞാലിക്കുട്ടിയും എംകെ മുനീറും വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അഡ്മിനിസ്‌ട്രേറ്ററെ തിരിച്ചുവിളിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

ലക്ഷദ്വീപിലെ കാര്യങ്ങള്‍ സ്‌ഫോടനാത്മകമായി കൊണ്ടുപോകാനാണ് അഡ്മിനിസ്‌ട്രേറ്റര്‍ ശ്രമിക്കുന്നതെന്ന് മുസ്ലീം ലീഗ് ദേശീയ സെക്രട്ടറി ഇടി മുഹമ്മദ് ബഷീര്‍ എംപി കുറ്റപ്പെടുത്തി. കോടതിയുടെ പ്രവര്‍ത്തനത്തില്‍ പോലും ബുദ്ധിമുട്ടുണ്ടാക്കുന്ന സ്ഥിതിയിലാണ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു.

 

Top