ആലപ്പുഴ : ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് കെ.സി.വേണുഗോപാല്‍ എംപിയെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാത്രി ഡല്‍ഹിയില്‍ നിന്ന് ആലപ്പുഴയിലെത്തിയ എംപിയെ ഇന്നു പുലര്‍ച്ചെയാണ് ആശുപത്രിയിലെത്തിച്ചത്.
ഭക്ഷ്യവിഷബാധയാണ് തളര്‍ച്ചയ്ക്കു കാരണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ചികിത്സ തുടരുകയാണെങ്കിലും ദുരിതാശ്വാസ ക്യാംപ് സന്ദര്‍ശിക്കുന്നതിനായി തന്നെ പുറത്ത് വിടണമെന്ന് എംപി ആവശ്യപ്പെട്ടിട്ടു.