വയനാട്: തദ്ദേശ തെരഞ്ഞെടുപ്പില്‍ വെല്‍ഫയര്‍ പാര്‍ട്ടി ബന്ധത്തെച്ചൊല്ലി യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സനെ തള്ളി കെ സി വേണുഗോപാല്‍. പാര്‍ട്ടിയുടെ അഭിപ്രായം പറയേണ്ടത് കെപിസിസി അധ്യക്ഷനാണ്. വെല്‍ഫയര്‍ അടക്കം ആരുമായും മുന്നണിക്ക് പുറത്ത് ബന്ധമില്ല. അങ്ങനെ ഉണ്ടെങ്കില്‍ അത് പരിശോധിക്കുമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.
തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് മികച്ച നേട്ടമുണ്ടാക്കാന്‍ കഴിയുമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. അഭ്യസ്തവിദ്യര്‍ക്ക് നൈരാശ്യം മാത്രം നല്‍കിയ സര്‍ക്കാരാണ് കേരളത്തിലേത്. അക്രമ രാഷ്ട്രീയത്തിനെതിരെയുള്ള വിധിയെഴുത്താകും തെരഞ്ഞെടുപ്പന്നും അദ്ദേഹം പറഞ്ഞു.
ബിജെപി ചരിത്രത്തെ വളച്ചൊടിക്കുകയാണ്. രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ടിന് ഗോള്‍വാര്‍ക്കറുടെ പേര് നല്‍കിയത് കേരളാ മനസാക്ഷിയെ ഞെട്ടിപ്പിക്കുന്നത്. കേന്ദ്ര മന്ത്രി വി മുരളീധരന്റെ പ്രതികരണം ആളുകളെ വിഡ്ഡികളാക്കുന്നതെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു