ഡൽഹി: ബഫർ സോൺ വിഷയത്തിൽ സുപ്രിംകോടതിയിലെ ഹർജിയിൽ കക്ഷി ചേരാൻ കെ.സി.ബി.സി. ബിഷപ്പുമാരുടെ യോഗത്തിലാണ് തീരുമാനം. കർഷകരുടെ ആശങ്ക അകന്നിട്ടില്ലെന്ന് തലശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി പറഞ്ഞു. കേന്ദ്ര – സംസ്ഥാന സർക്കാരുടെ നിലപാടുകളിൽ വ്യക്തതയില്ല. ഹർജിയിൽ കക്ഷി ചേരാൻ നിയമ നടപടി ആരംഭിച്ചെന്നും മാർ ജോസഫ് പാംപ്ലാനി പറഞ്ഞു.
സുപ്രീംകോടതി വിധിയെ തുടർന്ന് തുടർ നടപടികൾ സ്വീകരിക്കുന്നതിന് വനം വകുപ്പനെ ചുമതലയേൽപ്പിച്ച സംസ്ഥാന സർക്കാർ ഉത്തരവ് അംഗീകാരിക്കാനാവില്ലെന്ന് കെ സി ബി സി നേരത്തെ പറഞ്ഞിരുന്നു. സർക്കാർ ഉത്തരവ് കർഷകർക്ക് നീതി നിഷേധിക്കുന്നതാണെന്നും ജനവാസ മേഖലകളെ ബഫർസോണിൽ നിന്ന് ഒഴിവാക്കുമെന്ന് പറയുമ്പോഴും ജനവാസ മേഖല എന്നത് കൃത്യമായി നിർവ്വചിച്ചിട്ടില്ലെന്നും കെ സി ബി സി ചൂണ്ടിക്കായിരുന്നു.
ബഫർസോൺ പരിധിയിൽ നിന്നും ജനവാസ കേന്ദ്രങ്ങളെ പൂർണമായി ഒഴിവാക്കി സംസ്ഥാന സർക്കാർ ഉത്തരവിറക്കിയിരുന്നു. എന്നാൽ 2019ലെ ഉത്തരവ് പിൻവലിക്കാതെയാണ് പുതിയ ഉത്തരവിറക്കിയുള്ള സംസ്ഥാന സർക്കാരിന്റെ നീക്കം.