സിറോ മലബാര്‍ സഭാ ഭൂമിയിടപാട്; കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയെ പിന്തുണച്ച് കെസിബിസി

കൊച്ചി: സിറോ മലബാര്‍ സഭാ ഭൂമിയിടപാട് കേസില്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയ്ക്ക് പിന്തുണയുമായി കെസിബിസി.

ഭൂമി ഇടപാടില്‍ അഴിമതിയില്ലെന്നാണ് കെസിബിസി പറയുന്നത്. ആരോപണങ്ങളും സംശയങ്ങളും സഭയ്ക്കുള്ളില്‍ തന്നെ പരിഹരിക്കുമെന്നും അതിനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടെന്നും കെസിബിസി പുറത്തുവിട്ട സര്‍ക്കുലറില്‍ പറയുന്നു. സര്‍ക്കുലര്‍ അടുത്ത ഞായറാഴ്ച പള്ളികളില്‍ വായിക്കും.

കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിക്കെതിരെയുള്ള വ്യാജരേഖാ വിവാദം ചര്‍ച്ച ചെയ്‌തെന്ന് കെസിബിസി അറിയിച്ചു. ഇക്കാര്യത്തില്‍ സിനഡ് എടുത്ത തീരുമാനം ശരിയാണെന്നും നിലവിലെ പൊലീസ് അന്വേഷണം ബാഹ്യസമ്മര്‍ദമില്ലാതെ മുന്നോട്ടു പോകണമെന്നും കെസിബിസി ആവശ്യപ്പെടുകയും ചെയ്തു.

Top