KCBC’S STATEMENT AGAINST CHENNITHALA

കോട്ടയം: നിയസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ വന്‍ തോല്‍വിക്ക് കാരണം മദ്യനയമല്ലെന്ന് കെസിബിസി മദ്യവിരുദ്ധ സമിതി.

അഴിമതിയാണ് തിരഞ്ഞെടുപ്പില്‍ ജനവികാരം യുഡിഎഫിന് എതിരാക്കിയതെന്നും കെസിബിസി വ്യക്തമാക്കി.

മദ്യനയം ഗുണം ചെയ്തില്ലെന്നും വിഷയത്തില്‍ പാര്‍ട്ടി തിരുത്തല്‍ ആലോചിക്കണമെന്നും മുന്‍ ആഭ്യന്തരമന്ത്രിയും ഇപ്പോഴത്തെ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തല വ്യക്തമാക്കിയ സാഹചര്യത്തിലാണ് കെസിബിസിയുടെ പ്രതികരണം.

അതേസമയം മദ്യനയത്തില്‍ പുനരാലോചനയുടെ ആവശ്യമില്ലെന്ന് കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍ പ്രതികരിച്ചു.

മദ്യനയമാണ് യുഡിഎഫിന്റെ തോല്‍വിക്ക് കാരണമെന്ന് കരുതുന്നില്ലെന്ന് ലീഗും വ്യക്തമാക്കിയിട്ടുണ്ട്.

Top