കേദാര്‍നാഥ്: പ്രധാനമന്ത്രി നരേന്ദ്ര മോദി കേദാര്‍നാഥില്‍ ധ്യാനവും ക്ഷേത്രദര്‍ശനവും പൂര്‍ത്തിയാക്കി. തനിക്ക് വേണ്ടി ദൈവത്തോട് ഒന്നും ആവശ്യപ്പെട്ടില്ലെന്നും രാജ്യത്തിന് സമ്പല്‍സമൃദ്ധിയുണ്ടാകട്ടെയെന്നും മോദി പറഞ്ഞു. കേദാര്‍നാഥിലെ വികസനം പ്രകൃതിക്ക് അനുയോജ്യമായ രീതിയില്‍ പൂര്‍ത്തിയാക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു.
ധ്യാനം അവസാനിപ്പിച്ച മോദി ഇനി കേദാര്‍നാഥ് ക്ഷേത്രത്തിലേക്ക് ദര്‍ശനത്തിനായി പോകും. ക്ഷേത്ര ദര്‍ശനത്തിന് ശേഷം ബദരിനാഥിലേക്കാണ് യാത്ര.
നേരത്തെ കേദാര്‍നാഥില്‍ ഒരു മണിക്കൂര്‍ ധ്യാനം എന്നായിരുന്നു അറിയിപ്പ്. പിന്നീട് തീരുമാനം മാറ്റുകയായിരുന്നു. സമുദ്രനിരപ്പില്‍ നിന്ന് 12200 അടി മുകളിലാണ് രുദ്ര ഗുഹ. മോദിയുടെ ധ്യാനത്തിനായി പരിസരം മുഴുവന്‍ കനത്ത സുരക്ഷയായിരുന്നു ഏര്‍പ്പെടുത്തിയിരുന്നത്. പരമ്പരാഗത പഹാഡി വസ്ത്രമണിഞ്ഞ്, രോമക്കമ്പിളി പുതച്ച് കേദാര്‍നാഥ് ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ ശേഷമാണ് മോദി രുദ്ര ഗുഹയിലെത്തി ധ്യാനം ആരഭിച്ചത്.