6 മാസങ്ങള്‍ക്കു ശേഷം കേദാര്‍നാഥ് ക്ഷേത്രം തുറന്നു; മോ​ദി​യു​ടെ പേ​രി​ല്‍ ആ​ദ്യ പൂ​ജ

ഡെറാഡൂണ്‍: കനത്ത മഞ്ഞ് വീഴ്ചയും ലോക്ക്ഡൗണും സൃഷ്ടിച്ച പ്രതിസന്ധിയെ തുടര്‍ന്ന് ആറ് മാസങ്ങള്‍ക്കു ശേഷം ഉത്തരാഖണ്ഡിലെ കേദാര്‍നാഥ് ക്ഷേത്രം തുറന്നു. വിശ്വാസികളുടെ സാന്നിധ്യമില്ലാതെയാണ് ക്ഷേത്ര നട തുറന്നത്.

മുഖ്യ കാര്‍മികന്‍ ശിവ ശങ്കര്‍ ലിംഗയുടെ കാര്‍മികത്വത്തില്‍ ഇന്ന് പുലര്‍ച്ച മൂന്നോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്. സൂര്യകാന്തി പൂക്കള്‍ കൊണ്ട് അലങ്കരിച്ച ക്ഷേത്രത്തിലെ ആദ്യത്തെ പൂജ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരിലായിരുന്നു. ദേവസ്വംബോര്‍ഡ് പ്രതിനിധിയും 20 പേരും ചടങ്ങില്‍ പങ്കെടുത്തു. പൊലീസും സ്ഥലത്ത് എത്തിയിരുന്നു.

അതേസമയം, 52 കോവിഡ് കേസുകളാണ് ഇതുവരെ ഉത്തരാഖണ്ഡില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 34 പേര്‍ രോഗ മുക്തരായി.

ഉത്തരാഖണ്ഡിലെ പ്രശസ്തമായ ഹിമാലയന്‍ ദേവാലയമാണ് കേദാര്‍നാഥ്. ശൈത്യകാലത്ത് കേദാറിനെയാണ് ഇവിടെ ആരാധന നടത്തുന്നത്.

Top