keep post demonetization-cctv-footage-rbi-tells-banks

bank

ന്യൂഡല്‍ഹി: നോട്ടുകള്‍ അസാധുവാക്കിയതിന് ശേഷം നവംബര്‍ എട്ട് മുതല്‍ ഡിസംബര്‍ 31 വരെയുള്ള സിസിടിവി ദൃശ്യങ്ങള്‍ സൂക്ഷിക്കണമെന്ന് ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിര്‍ദേശം.

നോട്ട് അസാധുവാക്കിയതിന് ശേഷം ബാങ്കുകളിലെത്തിയ ഇടപാടുകാരെ തിരിച്ചറിയാനാണ് ആര്‍ബിഐ ഇത്തരമൊരു നിര്‍ദേശം ബാങ്കുകള്‍ക്ക് നല്‍കിയിരിക്കുന്നത്.

നോട്ടുകള്‍ മാറ്റി വാങ്ങുന്നതിനുള്ള സമയപരിധി ഈ മാസത്തോടെ തീരുന്നതിനാല്‍ കള്ളപ്പണം വെളുപ്പിക്കാന്‍ ശ്രമിച്ചവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ റിസര്‍വ് ബാങ്കും ആദായനികുതി വകുപ്പും ശക്തമാക്കിയിട്ടുണ്ട്.

രണ്ടരലക്ഷത്തിന് താഴെയുള്ള സാമ്പത്തിക ഇടപാടുകളും സൂഷ്മപരിശോധനയ്ക്ക് വിധേയമാക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.

ബാങ്കുകളില്‍ നടന്ന എല്ലാ സാമ്പത്തിക ഇടപാടുകളുടേയും രേഖകള്‍ ആദായനികുതി വകുപ്പ് ഇതിനോടകം ശേഖരിച്ചു കഴിഞ്ഞു. ജന്‍ധന്‍ ബാങ്ക് അക്കൗണ്ടുകളിലൂടെ വന്‍തോതില്‍ കള്ളപ്പണം വെളുപ്പിച്ചിട്ടുണ്ടെന്ന് കേന്ദ്രസര്‍ക്കാരിന് ബോധ്യപ്പെട്ടിട്ടുണ്ട്.

Top