നിനക്ക് വേണ്ടി ഞാന്‍ എന്തായാലും സിനിമ എടുക്കില്ല; കീര്‍ത്തി സുരേഷ്

ദേശീയ പുരസ്‌കാരത്തിന്റെ നിറവിലാണ് കീര്‍ത്തി സുരേഷ്. മഹാനടിയിലെ അഭിനയത്തിനാണ് താരത്തിന് മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം ലഭിച്ചത്. ഇപ്പോഴിതാ സിനിമയിലേക്ക് വന്ന അനുഭവങ്ങള്‍ കീര്‍ത്തി പങ്കുവെയ്ക്കുകയാണ്.

‘ഉന്നത പഠനത്തിനു ശേഷം അമേരിക്കയില്‍ പോകണമെന്നായിരുന്നു അച്ഛന്റെയും അമ്മയുടെയും ആഗ്രഹം. പഠനം കഴിഞ്ഞു അവസരം വരുമെങ്കില്‍ സിനിമയില്‍ നോക്കാമെന്ന് പറഞ്ഞു. ഒരിക്കലും നമ്മളായി സിനിമയെ തേടരുത് അര്‍ഹതപ്പെട്ടത് നമ്മളെ തേടി വരും. ഇതാണ് അച്ഛന്‍ പറഞ്ഞത്. പന്ത്രണ്ടാം ക്ലാസ് കഴിഞ്ഞപ്പോള്‍ അഭിനയിക്കട്ടെ എന്ന് ചോദിച്ചു. നിനക്ക് വേണ്ടി ഞാന്‍ എന്തായാലും സിനിമ എടുക്കില്ല എന്നായിരുന്നു അച്ഛന്റെ മറുപടിയെന്നും കീര്‍ത്തി പറഞ്ഞു.

Top