കൊച്ചി: കേരളത്തിലെ പ്രളയബാധിതര്‍ക്കായി മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പത്ത് ലക്ഷം രൂപ സംഭാവന നല്‍കി നടി കീര്‍ത്തി സുരേഷ്. ഇതിന് പുറമേ ദുരിതാശ്വാസ ക്യാമ്പുകളിലേക്കുള്ള അവശ്യ സാധനങ്ങള്‍ക്കായി അഞ്ച് ലക്ഷം രൂപയും കീര്‍ത്തി നല്‍കി.
സംഭാവനകള്‍ക്ക് പുറമേ ദുരിതാശ്വാസ ക്യാമ്പുകളിലും കീര്‍ത്തി സുരേഷ് സജീവമായി പങ്കെടുക്കുന്നുണ്ട്. തിരുവനന്തപുരത്തെ ഗവണ്‍മെന്റ് സംസ്‌കൃത കോളേജ് കേന്ദ്രീകരിച്ച് നടക്കുന്ന പ്രവര്‍ത്തനങ്ങളില്‍ താരം പങ്കാളിയായിരുന്നു.
സംസ്ഥാനത്തിന്റെ വിവിധ മേഖലകളിലായി നടക്കുന്ന ദുരിതാശ്വാസ ക്യാമ്പുകളില്‍ സിനിമാ ലോകത്തെ നിരവധി താരങ്ങള്‍ സഹായവുമായി രംഗത്തെത്തിയിരുന്നു. ജയസൂര്യ, ടൊവിനോ തോമസ്, അമല പോള്‍, ജയറാം എന്നിവരെല്ലാം സഹായവുമായി എത്തിയിരുന്നു. ഇരിങ്ങാലക്കുടയിലെ ദുരിതാശ്വാസ ക്യാമ്പുകളിലെ സജീവസാന്നിദ്ധ്യമായിരുന്നു ടൊവിനോ തോമസ്.