വിശാലിന്റെ കരിയറിലെ ഇനിഷ്യല്‍ ഹിറ്റുകളിലൊന്നാണ് ലിംഗുസാമിയുടെ സംവിധാനത്തില്‍ 2005ല്‍ പുറത്തെത്തിയ ‘സണ്ടക്കോഴി’. ഇപ്പോഴിതാ നീണ്ട 13 വര്‍ഷങ്ങള്‍ക്ക് ശേഷം ചിത്രത്തിന്റെ രണ്ടാംഭാഗം തീയേറ്ററുകളിലെത്താനൊരുങ്ങുന്നു. ചിത്രം ഒക്ടോബര്‍ 18 ന് റിലീസിനെത്തുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.
കീര്‍ത്തി സുരേഷ്, വരലക്ഷ്മി ശരത്കുമാര്‍, രാജ്കിരണ്‍, ഗഞ്ജ കറുപ്പ് തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രമാണ് സണ്ട. വിശാല്‍ ഫിലിം ഫാക്ടറിയും പെന്‍ സ്റ്റുഡിയോയും സംയുക്തമായിട്ടാണ് നിര്‍മ്മാണം. യുവാന്‍ ശങ്കര്‍ രാജയാണ് സംഗീതം.
ചിത്രത്തിന്റെ ട്രെയിലറിന് യുട്യൂബില്‍ വന്‍ വരവേല്‍പ്പാണ് പ്രേക്ഷകര്‍ നല്‍കിയത്. വിശാലിന്റെ കരിയറിലെ 25ാം ചിത്രമെന്നുള്ള പ്രാധാന്യവുമുണ്ട് ലിംഗുസാമി ചിത്രത്തിന്.