സിനിമാ താരങ്ങളുടെ വിവാഹവാര്‍ത്തകള്‍ ഇപ്പോള്‍ വൈറലാവുകയാണ്. ഇപ്പോഴിതാ താരപുത്രി കീര്‍ത്തി സുരേഷിന്റെ വിവാഹ വാര്‍ത്തകളാണ് പുറത്ത് വരുന്നത്. കീര്‍ത്തിയുടെ വരനെ കുറിച്ചുള്ള വിവരങ്ങളുമെല്ലാം ദേശീയ മാധ്യമങ്ങളാണ് പുറത്ത് വിട്ടിരിക്കുന്നത്. ഇതുവരെ നടിയുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങള്‍ വാര്‍ത്ത സ്ഥീരികരിച്ചിട്ടില്ല.
നിര്‍മാതാവ് സുരേഷിന്റെയും മുന്‍കാല നടി മേനകയുടെയും ഇളയപുത്രിയാണ് കീര്‍ത്തി സുരേഷ്. ഇപ്പോള്‍ തെന്നിന്ത്യയിലെ സൂപ്പര്‍ നായികമാരില്‍ ഒരാളായി വളര്‍ന്ന കീര്‍ത്തിയുടെ വിവാഹ വാര്‍ത്തകളാണ് ചൂടുപിടിച്ചിരിക്കുന്നത്. അധികം വൈകാതെ തന്നെ കീര്‍ത്തിയുടെ വിവാഹമുണ്ടാവുമെന്നും വരന്‍ പ്രമുഖ വ്യവസായി ആണെന്നുമാണ് പുറത്ത് വന്ന റിപ്പോര്‍ട്ടുകളില്‍ സൂചിപ്പിച്ചിരിക്കുന്നത്.
അടുത്ത് തന്നെ വരന്‍ ആരാണെന്നും വിവാഹ തീയ്യതി അടക്കമുള്ള കാര്യങ്ങള്‍ അറിയിക്കുമെന്നാണ് കരുതുന്നത്. അതേ സമയം കീര്‍ത്തിയുടെ അച്ഛനും പ്രശസ്ത നിര്‍മാതാവുമായ സുരേഷ് കുമാര്‍ തീരുമാനിച്ച് ഉറപ്പിച്ച വിവാഹമാണിതെന്നാണ് റിപ്പോര്‍ട്ടുകള്‍.
വരും ദിവസങ്ങളില്‍ താരകുടുംബം തന്നെ ഇക്കാര്യത്തില്‍ ഒരു വ്യക്തത വരുത്തുമെന്ന് കരുതുന്നു. അതേ സമയം ഏറ്റെടുത്തിരിക്കുന്ന സിനിമകളുടെ തിരക്കുകളിലായിരുന്നു കീര്‍ത്തി. കൊറോണ വൈറസ് എല്ലായിടത്തും വ്യാപിച്ചതോടെ ഷൂട്ടിങ് നിര്‍ത്തി വെച്ചിരിക്കുകയാണ്.
മലയാളത്തിലൂടെ ബാലതാരമായിട്ടാണ് കീര്‍ത്തി സുരേഷ് വെള്ളിത്തിരയിലെത്തുന്നത്. ശേഷം നായികയായിട്ടും മലയാളത്തില്‍ തന്നെ അരങ്ങേറ്റം നടത്തി. എന്നാല്‍ ശ്രദ്ധിക്കപ്പെടുന്നത് തമിഴ് ചിത്രങ്ങളിലൂടെയായിരുന്നു. തെലുങ്കില്‍ അഭിനയിച്ചതോടെ മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്‌കാരവും കീര്‍ത്തി സ്വന്തമാക്കിയിരുന്നു. തെന്നിന്ത്യയിലെ മുന്‍കാല നടി സാവിത്രിയുടെ ജീവിതകഥയെ ആസ്പദമാക്കി ഒരുക്കിയ മഹാനടിയിലെ പ്രകടനമായിരുന്നു കീര്‍ത്തിയെ പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്. ബോളിവുഡിലും നായികയാവാനുള്ള തയ്യാറെടുപ്പിലാണ് കീര്‍ത്തി.