അമ്മ എങ്ങനെയാണോ അഭിനയിച്ചത് അതുപോലെയാകാനാണ് ഞാന്‍ ആഗ്രഹിച്ചത്

ളരെ ചുരുങ്ങിയ കാലം കൊണ്ടാണ് നടി കീര്‍ത്തി സുരേഷ് സിനിമാ ആരാധകരുടെ മനം കീഴടക്കിയത്. നിര്‍മ്മാതാവും നടനുമായ സുരേഷ് കുമാറിന്റെയും നടി മേനകയുടെയും മകളാണ് കീര്‍ത്തി. ആദ്യകാല നടി സാവിത്രിയുടെ ജീവിതം തുറന്ന് കാട്ടിയ ‘മഹാനടി’ എന്ന തെലുങ്ക് ചിത്രത്തിലെ ഉജ്ജ്വല പ്രകടനത്തിലൂടെ കീര്‍ത്തിയെത്തേടി മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരവും എത്തി.

പ്രേക്ഷകരുടെ ഇഷ്ടതാരമാണ് കീര്‍ത്തി സുരേഷ്. എന്നാല്‍ ഗോസിപ്പുകള്‍ ഏറ്റവും കൂടുതല്‍ വരുന്ന ഒരു മേഖലയാണ് സിനിമ എന്ന് പ്രത്യേകം പറയേണ്ട കാര്യമില്ല. അത്തരത്തില്‍ കീര്‍ത്തി സുരേഷിനെക്കുറിച്ചും ചില കിംവദന്തികള്‍ വന്നിരുന്നു. ഇപ്പോഴിതാ തനിക്കെതിരെ വരുന്ന ഗോസിപ്പുകളെപ്പറ്റി മനസ് തുറന്നിരിക്കുകയാണ് കീര്‍ത്തി. ഞാന്‍ ഒരു തെറ്റും ചെയ്തിട്ടില്ല. പിന്നെ ഞാനെന്തിന് പേടിക്കണമെന്ന് താരം ചോദിക്കുന്നു.’

ഗ്ലാമര്‍ വേഷങ്ങളില്‍ അഭിനയിക്കേണ്ടി വരില്ലേയെന്ന് പണ്ട് പലരും ചോദിച്ചിരുന്നു. എന്നാല്‍ അമ്മ എങ്ങനെയാണോ അഭിനയിച്ചത് അതുപോലെയാകാനാണ് ഞാന്‍ ആഗ്രഹിച്ചത്. ആ രീതി പിന്തുടരാനാണ് തീരുമാനിച്ചത്. എനിക്ക് അതാണ് കംഫര്‍ട്ടബിള്‍. ഇന്ന് ഞാന്‍ ഗ്ലാമറസാകില്ലെന്ന് മനസിലാക്കിയത് പോലെയാണ് എല്ലാവരും പെരുമാറുന്നത്. അതിനാല്‍ത്തന്നെ ആ ചോദ്യമില്ലെന്നും കീര്‍ത്തി സുരേഷ് പറഞ്ഞു.

Top