മഹാനടിയ്ക്ക് ശേഷം അടുത്ത തെലുങ്ക് ചിത്രം; പുതിയ പ്രോജക്ടുമായ് കീര്‍ത്തി

ഇതിഹാസ നടി സാവിത്രിയുടെ ജീവിതകഥ പറഞ്ഞ തെലുങ്ക് ചിത്രം മഹാനടിയിലെ പ്രകടനം കീര്‍ത്തി സുരേഷിന് ഒട്ടേറെ പ്രശംസ നേടിക്കൊടുത്തിരുന്നു. എന്നാല്‍ മഹാനടിയ്ക്ക് ശേഷം പ്രതീക്ഷിച്ച അംഗീകാരങ്ങളൊന്നും തന്നെ കീര്‍ത്തിയെ തേടി എത്തിയില്ല.

ഇതോടെ തെലുങ്ക് സിനിമയില്‍ നിന്ന് താരം പിന്‍വലിയുന്നുവെന്ന വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ അത് തീര്‍ത്തും ശരിയല്ലെന്ന് തെളിയിക്കുന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. കീര്‍ത്തി തന്റെ അടുത്ത തെലുങ്ക് ചിത്രം പ്രഖ്യാപിച്ച് കഴിഞ്ഞുവെന്നാണ് വാര്‍ത്ത. നവാഗതനായ നരേന്ദ്ര സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് കീര്‍ത്തി അടുത്തതായി അഭിനയിക്കുന്നത്. വാര്‍ത്ത കീര്‍ത്തി സ്ഥിരീകരിച്ചു. ചിത്രത്തിന്റെ കഥയാണ് തന്നെ ആകര്‍ഷിച്ചതെന്നും ഉടന്‍ തന്നെ അടുത്ത ചിത്രം ഉണ്ടാവുമെന്നും കീര്‍ത്തി വ്യക്തമാക്കി.

Top