കീര്‍ത്തി സുരേഷും സംവിധായകന്‍ സെല്‍വ രാഘവനും കേന്ദ്രകഥാപാത്രങ്ങളാകുന്ന സിനിമ ഒരുങ്ങുന്നു. സാനി കയിതം എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. കീര്‍ത്തി തന്നെയാണ് ട്വിറ്ററിലൂടെ വാര്‍ത്ത പങ്കുവെച്ചത്. അരുണ്‍ മതേശ്വരനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
I am very happy to join hands with the next happening director @arunmatheswaran and super excited to share the screen space with namma director @selvaraghavan sir! Thank you @Screensceneoffl ???@yaminiyag @ramu_thangaraj @Inagseditor @kabilanchelliah @sidd_rao #SaaniKaayidham pic.twitter.com/yOFd1LqQlx
— Keerthy Suresh (@KeerthyOfficial) August 15, 2020
സ്‌ക്രീന്‍ സീന്‍ സ്റ്റുഡിയോസാണ് ചിത്രം നിര്‍മ്മിക്കുന്നത്. നഗൂരാന്‍ ആണ് എഡിറ്റിങ്. സിനിമാറ്റോഗ്രഫി യാമിനി യാഗ്നമൂര്‍ത്തിയാണ്. ചിത്രത്തിലെ മറ്റു വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.