ബൈപ്പാസ് കീഴാറ്റൂര്‍ വയലിലൂടെ തന്നെ ; അന്തിമ വിജ്ഞാപനം പുറത്തിറക്കി കേന്ദ്ര സര്‍ക്കാര്‍

Keezhattoor

കണ്ണൂര്‍ : കീഴാറ്റൂരില്‍ ദേശീയപാത ബൈപ്പാസ് വയലിലൂടെ തന്നെ നിര്‍മിക്കാന്‍ തീരുമാനം. റോഡ് നിര്‍മ്മാണത്തിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കി. ഭൂമിയുടെ രേഖകള്‍ ഹാജരാക്കാന്‍ ദേശീയപാതാ അതോറിറ്റിയുടെ വിജ്ഞാപനം പുറപ്പെടുവിച്ചു. ഏറ്റെടുത്ത ഭൂമിയുടെ രേഖകളുമായി ഉടമകള്‍ ഹാജരാകണം.

ഇതോടെ ബദല്‍സാധ്യത പരിശോധിക്കുമെന്ന കേന്ദ്രത്തിന്റെ ഉറപ്പ് പാഴായി. എന്നാല്‍ കേന്ദ്ര സംഘം കീഴാറ്റുര്‍ സന്ദര്‍ശിക്കുമെന്ന് ഉറപ്പ് ഉണ്ടായിരുന്നെങ്കിലുംഅത് ഇതുവരെ ഉണ്ടായില്ല.

കീഴാറ്റൂരില്‍ വയല്‍ നികത്തി റോഡ് നിര്‍മ്മിക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. വയല്‍ക്കിളികളുടെ നേതൃത്വത്തില്‍ നടന്ന ഈ പ്രതിഷേധ സമരങ്ങള്‍ക്ക് പിന്തുണയുമായി പല രാഷ്ട്രീയ പാര്‍ട്ടികളും രംഗത്തെത്തുകയും ചെയ്തിരുന്നു. പിന്നാലെ വയല്‍ നികത്തി ബൈപ്പാസ് നിര്‍മ്മിക്കുന്നതിനുള്ള തീരുമാനം പുനഃപരിശോധിക്കുമെന്ന് കേന്ദ്രം അറിയിച്ചിരുന്നു.

കേന്ദ്രം അന്തിമ വിജ്ഞാപനം പുറത്തിറക്കിയതോടെ കീഴാറ്റൂര്‍ വയലിലൂടെ തന്നെ ബൈപ്പാസ് കടന്നു പോകുമെന്ന് വ്യക്തമായിരിക്കുകയാണ്.

Top