കീഴാറ്റൂര്‍ : കീഴാറ്റൂരില്‍ വീണ്ടും സമരത്തിനൊരുങ്ങുകയാണ് വയല്‍ക്കിളികള്‍. കീഴാറ്റൂരില്‍ ഇരുപത് വര്‍ഷമായി നെല്‍കൃഷിയില്ലെന്ന് ദേശീയപാത അതോറിറ്റിയുടെ കണ്ടെത്തലിനെ തുടര്‍ന്നാണ് തീരുമാനം.
കൃഷിക്ക് പകരം പശുക്കള്‍ മേയുന്നതാണ് കണ്ടെതെന്ന് സമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇവ നടപ്പാക്കിയാല്‍ ഭീമമായ നഷ്ടപരിഹാര തുക നല്‍കേണ്ടിവരുമെന്നാണ് കണ്ടെത്തല്‍. പ്രളയസമയത്താണ് വിദഗ്ധ സമിതി കീഴാറ്റൂരിലെത്തിയത്.
അന്തിമ വിജ്ഞാപനമിറങ്ങിയ ശേഷം അലൈന്‍മെന്റ് പുനപരിശോധിക്കുന്നത് തെറ്റായ കീഴ് വഴക്കം സൃഷ്ടിക്കുമെന്നും വിലയിരുത്തലുണ്ട്. ഇത് ദേശീയപാത വികസനത്തെ ബാധിക്കുകയും ചെയ്യും.