കണ്ണൂര്‍: കണ്ണൂര്‍ കീഴാറ്റൂരില്‍ വയല്‍ നികത്തിയുള്ള ബൈപ്പാസ് നിര്‍മ്മാണത്തിനെതിരെയുള്ള സമരം അവസാനിപ്പിച്ചു.
20 ദിവസം നീണ്ട നിരാഹാര സമരമാണ് ഇന്ന് അവസാനിപ്പിച്ചത്.
ദേശീയപാത വികസനത്തിന്റെ ഭാഗമായി കീഴാറ്റൂര്‍ വയലിലൂടെ ബൈപ്പാസ് നിര്‍മ്മിക്കുന്നതിനുള്ള വിജ്ഞാപനം നീട്ടാന്‍ ധാരണയായതോടെയാണ് സമരം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്.
എന്നാല്‍ നെല്‍വയല്‍ നികത്തി വീണ്ടും ബൈപ്പാസ് നിര്‍മ്മിക്കാന്‍ ശ്രമിച്ചാല്‍ സമരം വീണ്ടും തുടങ്ങുമെന്ന് സമരസമിതി അറിയിച്ചു.
പൊതുമരാമത്ത് മന്ത്രി ജി. സുധാകരനുമായി സമരസമിതി പ്രവര്‍ത്തകര്‍ നടത്തിയ ചര്‍ച്ചയിലാണ് ബൈപ്പാസ് നിര്‍മ്മാണത്തില്‍ സമവായം ഉണ്ടാകുന്നത് വരെ വിജ്ഞാപനം നീട്ടാന്‍ ധാരണയായത്.
നേരത്തെ, ബി.ജെ.പി നേതാക്കളടക്കം എത്തി സമരത്തിന് പിന്തുണയും അറിയിച്ചിരുന്നു.