കണ്ണൂര്‍ :ലോക് സഭാ തിരഞ്ഞെടുപ്പില്‍ കണ്ണൂര്‍ മണ്ഡലത്തില്‍നിന്ന് മത്സരിക്കുന്ന സുരേഷ് കീഴാറ്റൂരിന് പിന്തുണ നല്‍കാനാവില്ലെന്ന് കീഴാറ്റൂര്‍ ഐക്യദാര്‍ഢ്യ സമിതി.
തിരഞ്ഞെടുപ്പ് രാഷ്ട്രീയ പോരാട്ടമാണെന്നും പരിസ്ഥിതി വിഷയം മാത്രം പ്രചാരണ വിഷയമാക്കുന്നത് വിജയിക്കില്ലെന്നും ഐക്യദാര്‍ഢ്യ സമിതി പറഞ്ഞു.
പ്രാദേശിക വിഷയം ഉയര്‍ത്തികാണിച്ച് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നത് ഗുണത്തെക്കാള്‍ ഏറെ ദോഷം ചെയ്യുമെന്നും സമിതി വിലയിരുത്തി. സിപിഎം പാര്‍ട്ടി ഗ്രാമമായ കീഴാറ്റൂരിലെ ബൈപ്പാസ് സമരത്തിന് നേതൃത്വം നല്‍കിയ സുരേഷ് കീഴാറ്റൂര്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു.