കൊച്ചി: വരുന്ന ലോക് സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് കീഴാറ്റൂര്‍ ബൈപ്പാസിനെതിരായ സമര സമിതി വയല്‍ക്കിളികള്‍. കണ്ണൂരില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാകുമെന്ന് സുരേഷ് കീഴാറ്റൂര്‍ അറിയിച്ചു.
പാരിസ്ഥിതിക പോരാട്ടിന് ഒരു വോട്ട് എന്നതാണ് മുദ്രാവാക്യമെന്നും നേതാക്കള്‍ അറിയിച്ചു. ഏതെങ്കിലും പാര്‍ട്ടിയുടെ പിന്തുണയോടെയാണോ മത്സരരംഗത്തേക്കിറങ്ങുന്നതെന്ന് വ്യക്തമായിട്ടില്ല.
മറ്റ് മണ്ഡലങ്ങളില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥികളെ മത്സരിക്കുന്നതും പരിഗണനയിലുണ്ട്. കാസര്‍ഗോഡ് മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയെ നാളെ പ്രഖ്യാപിച്ചേക്കും.