കേരളം കീഴാറ്റൂരിലേക്ക്, വയല്‍ക്കിളികളുടെ മാര്‍ച്ച് തുടങ്ങി; വന്‍ ജനപങ്കാളിത്തം

കണ്ണൂര്‍: കീഴാറ്റൂരിലേക്ക് വയല്‍ക്കിളികളുടെ മാര്‍ച്ച് തുടങ്ങി. തളിപ്പറമ്പ് ടൗണില്‍ നിന്ന് തുടങ്ങിയ മാര്‍ച്ചില്‍ വന്‍ ജനപങ്കാളിത്തമാണുള്ളത്. നിരവധി രാഷ്ട്രീയ നേതാക്കളും പരിസ്ഥിതി പ്രവര്‍ത്തകരും മാര്‍ച്ചില്‍ പങ്കെടുക്കുന്നുണ്ട്.

തളിപ്പറമ്പില്‍ നിന്ന് ആരംഭിച്ച മാര്‍ച്ചില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ നൂറ് കണക്കിനു പരിസ്ഥിതി പ്രവര്‍ത്തകര്‍ പങ്കെടുക്കുന്നുണ്ട്. ‘കേരളം കീഴാറ്റൂരിലേക്ക്’ എന്ന പേരിലുള്ള മാര്‍ച്ച് വയലില്‍ സമാപിക്കും. സി.പി.എമ്മുകാര്‍ കത്തിച്ച സമരപ്പന്തലിന് പകരമായി കീഴാറ്റൂര്‍ വയലില്‍ പുതിയ സമരപ്പന്തല്‍ സ്ഥാപിച്ചിട്ടുണ്ട്.

കെ.പി.സി.സി മുന്‍ പ്രസിഡന്റ് വി.എം.സുധീരന്‍, പി.സി.ജോര്‍ജ് എം.എല്‍.എ, സുരേഷ് ഗോപി എം.പിയും അടക്കമുള്ളവര്‍ സമരത്തില്‍ പങ്കെടുക്കുന്നുണ്ട്.

Top