ന്യൂഡല്‍ഹി: പണം നല്‍കി വോട്ട് തേടുന്ന സമ്പ്രദായം നിര്‍ത്തലാക്കുന്നതില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പരാജയപ്പെട്ടെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍.
കമ്മീഷന്റെ നടപടി നിയമപരമല്ലാത്തതും ഭരണാഘടനാവിരുദ്ധവുമാണെന്നും പറയുക മാത്രമല്ല, കമീഷന്റെ ഉത്തരവിനെ വെല്ലുവിളിക്കുന്നതായും കെജ്‌രിവാള്‍ അറിയിച്ചു.
എ.എ.പി നേതാവായ അശുതോഷിന്റെ ട്വീറ്റ് ചൂണ്ടിക്കാട്ടിയാണ് കെജ് രിവാളിന്റെ ആരോപണം. ഒരു കാര്‍ നിര്‍ത്തിയിട്ട് ജനങ്ങള്‍ക്ക് വോട്ട് ചെയ്യാന്‍ വേണ്ടി പണം വിതരണം ചെയ്യുന്നത് കണ്ടുവെന്നായിരുന്നു അശുതോഷിന്റെ ട്വീറ്റ്.
മറ്റുള്ളവരില്‍ നിന്നും പൈസ സ്വീകരിച്ച് ഞങ്ങള്‍ക്ക് വോട്ട് ചെയ്യൂ’ എന്ന കെജ് രിവാളിന്റെ ഗോവയിലെ പ്രസംഗം തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. ഇത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ പാര്‍ട്ടിക്ക് അയോഗ്യത കല്‍പിക്കാന്‍ ഇടയാക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷണര്‍ നസീം സെയ്ദി താക്കീത് നല്‍കിരുന്നു.
എന്നാല്‍ താന്‍ തിരഞ്ഞെടുപ്പ് ചട്ടത്തിന് എതിരായ ഒന്നും പ്രവര്‍ത്തിച്ചിട്ടില്ലെന്നും, വോട്ടിനുവേണ്ടി താന്‍ പണം നല്‍കുകയോ ഏതെങ്കിലും വ്യക്തിയില്‍ നിന്നും എന്തെങ്കിലും സൗജന്യം പറ്റാന്‍ ആഹ്വാനം ചെയ്യുകയോ ഉണ്ടായിട്ടില്ലെന്നും കെജ്‌രിവാള്‍ പറഞ്ഞു.
അതേസമയം, കെജ്‌രിവാളിന്റെ ആരോപണത്തിന് മറുപടി പറയാന്‍ നസീം സെയ്ദി തയാറായില്ല.