ന്യൂഡല്‍ഹി: യൂറോപ്യന്‍ യൂണിയനില്‍ ചേരുന്നത് സംബന്ധിച്ച ബ്രിട്ടന്റെ ഹിതപരിശോധന മാതൃകയാക്കി ഡല്‍ഹിയിലും നടത്തണമെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍.
ഡല്‍ഹിയ്ക്ക് പൂര്‍ണ സംസ്ഥാന പദവി നല്‍കുന്ന കാര്യം ജനഹിതപരിശോധനയിലൂടെ തീരുമാനിക്കണമെന്ന് കെജ്‌രിവാള്‍ ട്വിറ്ററില്‍ അഭിപ്രായപ്പെട്ടു.
ജനാധിപത്യത്തില്‍ ജനങ്ങളുടെ താല്‍പര്യത്തിനാണ് മുന്‍തൂക്കം ലഭിക്കേണ്ടതെന്നും കെജ്‌രിവാള്‍ പറഞ്ഞു.
സമാനമായ അഭിപ്രായവുമായി എ.എ.പി നേതാവ് ആശിഷ് ഖേത്തനും രംഗത്തെത്തി. ആം ആദ്മി പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് പ്രകടന പത്രികയുടേയും ഭാഗമായിരുന്നു പൂര്‍ണ സംസ്ഥാന പദവി.
വര്‍ഷങ്ങളായി ബി.ജെ.പിയും ഇക്കാര്യം ആവശ്യപ്പെടുന്നുണ്ടെങ്കിലും പ്രകടനപത്രികയില്‍ ബി.ജെ.പി ഇത് സംബന്ധിച്ച് മൗനം പാലിക്കുകയായിരുന്നു. ആദ്യം കോണ്‍ഗ്രസിന്റെ പിന്തുണയോടെ എ.എ.പി സര്‍ക്കാര്‍ രൂപീകരിച്ചത് ജനങ്ങളുടെ അഭിപ്രായം തേടിയ ശേഷമായിരുന്നു.