കെജ്‌രിവാള്‍ സഞ്ചരിച്ച വാഹനത്തിന് നേരെ ആക്രമണം; പിന്നില്‍ ബിജെപിയെന്ന് ആംആദ്മി പാര്‍ട്ടി

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ വാഹനത്തിന് നേരെ ആക്രമണം. നരേലയില്‍ വെച്ചാണ് കെജ്രിവാള്‍ യാത്ര ചെയ്ത കാറിന് നേരെ ആറോളം പേര്‍ ആക്രമണം നടത്തിയത്. വടികളും കല്ലുകളുമായെത്തിയ സംഘം കാറിനു നേരെ ആക്രമണം അഴിച്ചു വിടുകയായിരുന്നു.

ഔട്ടര്‍ ഡല്‍ഹിയിലെ 25 കോളനികളിലെ വികസന പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്യാമായി മുഖ്യമന്ത്രി പോകുമ്പോളായിരുന്നു സംഭവം. കെജ്‌രിവാള്‍ പരിക്കുകളൊന്നും കൂടാതെ രക്ഷപ്പെട്ടു. അതേസമയം, കാറിന് ചെറിയ കേടുപാടുണ്ടായി. അക്രമത്തിന്റെ പിന്നില്‍ ബിജെപിയാണെന്നാണ് ആംആദ്മി പാര്‍ട്ടിയുടെ ആരോപണം

Top