ജനസമുദ്രമായി റോഡ് ഷോ; കെജ്രിവാളിന് നാമനിര്‍ദേശ പത്രിക നല്‍കാന്‍ സാധിച്ചില്ല

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് തിങ്കളാഴ്ച നാമനിര്‍ദേശ പത്രിക നല്‍കാന്‍ സാധിച്ചില്ല. റോഡ് ഷോ പ്രതീക്ഷിച്ചതിനേക്കാള്‍ നീണ്ടുപോയതാണ് തിരിച്ചടിയായത്.നാളെ കുടുംബത്തിനൊപ്പമെത്തി പത്രിക സമര്‍പ്പിക്കുമെന്ന് കെജ്രിവാള്‍ അറിയിച്ചു.

‘ഞാന്‍ ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ റോഡ്ഷോയ്ക്കെത്തിയ പ്രവര്‍ത്തകരെ നിരാശരാക്കി എനിക്കെങ്ങനെ തിരികെ പോകാന്‍ കഴിയും നാമനിര്‍ദേശ പത്രിക ഞാന്‍ നാളെ സമര്‍പ്പിക്കും.’ കെജ്രിവാള്‍ പറഞ്ഞു. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനായി മത്സരാര്‍ഥി വൈകീട്ട് മൂന്നുമണിക്കുള്ളില്‍ ഇലക്ഷന്‍ കമ്മിഷണറുടെ ഓഫീസില്‍ എത്തണമെന്നാണ് ചട്ടം.

വാല്‍മീകി മന്ദിറില്‍ നിന്ന് ആരംഭിച്ച റോഡ് ഷോയില്‍ ഉപമുഖ്യമന്ത്രി മനിഷ് ശിശോദിയ, ആം ആദ്മി പാര്‍ട്ടി നേതാവ് സഞ്ജയ് സിങ്, കുടുംബാംഗങ്ങള്‍ എന്നിവര്‍ക്കൊപ്പമായിരുന്നു കെജ്രിവാള്‍ പങ്കെടുത്തത്.

Top