ഡൽഹി: മനീഷ് സിസോദിയയും സത്യന്ദ്ര ജെയിനും രാജിവച്ച ഒഴിവിൽ അതീഷിയെയും സൗരഭ് ഭരദ്വാജിനെയും മന്ത്രിമാരാക്കാൻ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ ലഫ്റ്റനന്റ് ഗവർണർക്കു ശുപാർശ കൈമാറി. ഇരുവരും ആംആദ്മി പാർട്ടി എംഎൽഎമാരാണ്.
കെജരിവാൾ കഴിഞ്ഞാൽ ആംആദ്മി പാർട്ടിയുടെ ഏറ്റവും പ്രമുഖനായ നേതാവായ സിസോദിയയെ കഴിഞ്ഞ ദിവസം സിബിഐ അറസ്റ്റ് ചെയ്തിരുന്നു. ഡൽഹി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ടുള്ള അറിസ്റ്റിനു പിന്നാലെയാണ് സിസോദിയ രാജിവച്ചത്.
സത്യേന്ദ്ര ജെയിനെ പണംതട്ടിപ്പു കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആണ് അറസ്റ്റ് ചെയ്തത്.