ദൈനിക് ഭാസ്‌കര്‍ ഓഫീസിലെ റെയ്ഡ്; മാധ്യമങ്ങളെ ഭയപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്ന് കെജ്രിവാള്‍

ന്യൂഡല്‍ഹി: മാധ്യമസ്ഥാപനങ്ങളുടെ ഓഫീസുകളില്‍ നടന്ന ആദായ നികുതി വകുപ്പ് റെയ്ഡിനെ വിമര്‍ശിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ദൈനിക് ഭാസ്‌കറിന്റേയും യു.പി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഭാരത് സമാചാറിന്റേയും ഓഫീസുകളിലാണ് റെയ്ഡ് നടന്നത്. മാധ്യമങ്ങളെ ഭയപ്പെടുത്താനുള്ള നീക്കമാണ് കേന്ദ്രസര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് ഉണ്ടാവുന്നതെന്ന് കെജ്‌രിവാള്‍ പറഞ്ഞു.

ബി.ജെ.പിയുടെ ചൊല്‍പ്പടിക്ക് നില്‍ക്കാത്ത മാധ്യമങ്ങളെ വെച്ചുപൊറുപ്പിക്കില്ലെന്ന സന്ദേശമാണ് ഇതിലൂടെ നല്‍കിയത്. ഇത്തരമൊരു ചിന്ത അപകടകരമാണ്. എല്ലാവരും റെയ്ഡിനെതിരെ ശബ്ദമുയര്‍ത്തണമെന്നും കെജ്‌രിവാള്‍ ട്വീറ്റ് ചെയ്തു. അനാവശ്യ റെയ്ഡുകള്‍ നിര്‍ത്തി മാധ്യമങ്ങള്‍ സ്വതന്ത്ര്യമായി പ്രവര്‍ത്തിക്കാനുള്ള അവസരമൊരുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 

 

Top