ദില്ലി : മനീഷ് സിസോദിയയുടെ അറസ്റ്റിൽ കേന്ദ്രസർക്കാറിനെ രൂക്ഷമായി വിമർശിച്ച് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. രണ്ട് മന്ത്രിമാരും നല്ല പ്രവർത്തനം കാഴ്ച വച്ചതുകൊണ്ടാണ് ജയിലിലടച്ചതെന്നും ഇല്ലെങ്കിൽ ഇങ്ങനെ സംഭവിക്കില്ലായിരുന്നുവെന്നും കെജ്രിവാൾ പറഞ്ഞു. നേരത്തെ സത്യേന്ദ്ര ജെയിനെ അറസ്റ്റ് ചെയ്ത് ജെയിലിൽ അടച്ചിരുന്നു. അതിഷി മർലേനയും സൌരഭ് ഭരദ്വാജും നല്ല പ്രവർത്തനം കാഴ്ചവയ്ക്കുന്നു.
മദ്യനയ കേസിസ് അഴിമതിയില്ല. ആംആദ്മി പാർട്ടിയുടെ സദ്ഭരണം അവസാനിപ്പിക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. സിസോദിയ ബിജെപിയിൽ ചേർന്നാൽ വെറുതെ വിടുമെന്ന് പറഞ്ഞു. ഭീഷണിപ്പെടുത്താനുള്ള നീക്കം നടക്കില്ല. ലോകത്തിന് മുന്നിൽ രാജ്യത്തിന്റെ അഭിമാനം ഉയർത്തിയവരാണ് ജയിലിലായത്. ഓരോ വീട്ടിലും പോയി പ്രചാരണം നടത്തുമെന്നും ഇത് രാഷ്ട്രീയ പകപോക്കലാണെന്നും ജനം മറുപടി നൽകുമെന്നും കെജ്രിവാൾ പറഞ്ഞു.
ദിവസങ്ങൾക്കകം മന്ത്രിസഭ പുനഃസംഘടിപ്പിക്കും. തന്നെയാണ് ലക്ഷ്യെങ്കിലും അത് നടക്കില്ല. അതിഷി മർലേനയും സൌരഭ് ഭരദ്വാജും മന്ത്രിമാരാകുമെന്നും കെജ്രിവാൾ പ്രഖ്യാപിച്ചു.