ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ആരോപണവുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ രംഗത്ത്.
മോദി സംസ്ഥാന മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചപ്പോള്‍ താന്‍ അടക്കമുള്ള ചില മുഖ്യമന്ത്രിമാര്‍ക്ക് യോഗ സ്ഥലത്തേക്ക് മൊബൈല്‍ ഫോണ്‍ കൊണ്ടുപോകാന്‍ അനുമതി നിഷേധിച്ചുവെന്ന് കെജ്രിവാള്‍ ആരോപിച്ചു.
എന്നാല്‍ ചില മുഖ്യമന്ത്രിമാര്‍ക്ക് മോദിയുമായി കൂടിക്കാഴ്ച നടത്തുമ്പോള്‍ മൊബൈല്‍ ഫോണ്‍ കൈവശം വെക്കാനുള്ള അനുവാദം നല്‍കിയിരുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ഇക്കാര്യം പ്രധാനമന്ത്രിയെ ധരിപ്പിച്ചപ്പോള്‍ അദ്ദേഹത്തിനും അത്ഭുതം തോന്നി. സുരക്ഷാ കാരണങ്ങള്‍ കൊണ്ടാണോ മൊബൈല്‍ഫോണ്‍ അകത്തേക്ക് കൊണ്ടുവരാന്‍ പാടില്ലെന്ന് നിര്‍ദേശിച്ചതെന്ന് താന്‍ അദ്ദേഹത്തോട് ചോദിച്ചു. എന്നാല്‍ മറ്റ് മുഖ്യമന്ത്രിമാര്‍ക്ക് ഇത് ബാധകമല്ലേയെന്നും യോഗത്തില്‍ താന്‍ ചോദിച്ചുവെന്ന് കെജ്രിവാള്‍ പറഞ്ഞു.
ഖൊരക് പൂര്‍ ഐഐടിയിലെ സഹപാഠിയുടെ അരവിന്ദ് കെജ്രിവാള്‍ ആന്‍ഡ് ആം ആദ്മി പാര്‍ട്ടി എന്ന പുസ്തകം പ്രകാശനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പഠ്‌സിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ഇതിനെതിരെ യോഗത്തില്‍ പ്രതിഷേധിച്ചിരുന്നു. തനിക്ക് ഫോണ്‍ മടക്കിനല്‍കണമെന്ന് മമത ആവശ്യപ്പെട്ടു.
ഇത് പ്രകാരം മമതയ്ക്ക് ഫോണ്‍ തിരിച്ചുനല്‍കി. എന്നാല്‍ യോഗത്തില്‍ മമതയെ സംസാരിക്കാന്‍ അനുവദിച്ചില്ലെന്ന് അദ്ദേഹം ആരോപിച്ചു. പ്രതിപക്ഷത്തിന് അഭിപ്രായം പറയാന്‍ പോലും അനുവദിക്കാതെ പിന്നെയന്തിനാണ് മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചതെന്ന് കെജ്രിവാള്‍ ചോദിച്ചു