ന്യൂഡല്‍ഹി : ഏപ്രില്‍ 23 ന് നടക്കുന്ന ഡല്‍ഹി മുനിസിപ്പല്‍ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രകടന പത്രിക പുറത്തിറക്കി ആം ആദ്മി പാര്‍ട്ടി.
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളാണ് പ്രകടന പത്രിക പുറത്തിറക്കിയത്.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പതിമൂന്നില്‍ അഞ്ച് വാര്‍ഡും സ്വന്തമാക്കിയ അരവിന്ദ് കേജ്രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാര്‍ട്ടി ഇത്തവണ സമ്പൂര്‍ണ്ണ വിജയം കൈവരിക്കാനാണ് ലക്ഷ്യമിടുന്നത്.
ഡല്‍ഹി നഗരത്തിലെ ശുചിത്വ തൊഴിലാളികളുടെ ശമ്പളം മുടങ്ങിക്കിടക്കുന്നതിലെ പരിഹാരങ്ങള്‍ മുതല്‍ ആരോഗ്യകരമായ ശുചിത്വ നഗരം കെട്ടിപ്പടുക്കുന്നതിനുള്ള പദ്ധതികള്‍ വരെ പ്രകടന പത്രികയില്‍ പറയുന്നുണ്ട്.