ന്യൂഡല്‍ഹി: മൂന്നാം വര്‍ഷത്തേക്കു കടന്ന കേന്ദ്രസര്‍ക്കാരിനെതിരേ ശക്തമായ ആരോപണവുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍. രണ്ടാം വാര്‍ഷിക ആഘോഷത്തിന്റെ പരസ്യങ്ങള്‍ നല്കുന്നതിനുമാത്രമായി കേന്ദ്രസര്‍ക്കാര്‍ 1,000 കോടി രൂപയാണ് മുടക്കിയിരിക്കുന്നതെന്നാണ് കേജരിവാളിന്റെ ആരോപണം.
ഡല്‍ഹി സര്‍ക്കാര്‍ ഒരു വര്‍ഷം മൊത്തം 150 കോടിയില്‍ താഴെമാത്രമാണ് ചിലവിടുന്നതെന്നും കേജരിവാള്‍ ട്വിറ്ററില്‍ കുറിച്ചു.ആം ആദ്മി പാര്‍ട്ടി തങ്ങളുടെ പരസ്യങ്ങള്‍ക്കായി ദുര്‍വ്യയം നടത്തുകയാണെന്ന കോണ്‍ഗ്രസിന്റെ ആരോപണത്തിനു പിന്നാലെയാണ് കേജരിവാള്‍ മോദി സര്‍ക്കാരിനെതിരേ ആക്ഷേപം ഉന്നയിച്ചിരിക്കുന്നത്. ആര്‍ടിഐ കണക്ക് അനുസരിച്ച് കേജരിവാള്‍ സര്‍ക്കാര്‍ 16 ലക്ഷം രൂപ ദിനംപ്രതി പത്രപരസ്യം നല്കുന്നുണ്ട്.