ന്യൂഡല്‍ഹി: ഡല്‍ഹില്‍ ആം ആദ്മി സര്‍ക്കാര്‍ നടത്തുന്ന അഴിമതി വിരുദ്ധ പ്രവര്‍ത്തങ്ങള്‍ക്ക് പിന്തുണ നല്‍കാനും അഴിമതി വിരുദ്ധ ബ്രാഞ്ചിന്റെ നിയന്ത്രണം വിട്ടു തരാനും കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ട്വിറ്ററിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയോടും ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗിനോടുമാണ് കെജ്‌രിവാള്‍ ഇക്കാര്യം ആവശ്യപ്പെട്ടത്.
അതേ സമയം ആന്റി കറപ്ഷന്‍ ബ്രാഞ്ചിന്രെ നിസഹകരണം ഡല്‍ഹി സര്‍ക്കാരിന്റെ അഴിമതി വിരുദ്ധ പോരാട്ടത്തെ ഒരു തരത്തിലും ബാധിയ്ക്കില്ലെന്നും കെജ്‌രിവാള്‍ പറഞ്ഞു.
ഇതിനിടെ, അഴിമതിയോ ക്രമക്കേടോ കണ്ടെത്തിയാല്‍ കര്‍ശനമായ നടപടിയുണ്ടാകുമെന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഇന്നലെ ഉദ്യോഗസ്ഥര്‍ക്കും സഹമന്ത്രിമാര്‍ക്കും മുന്നറിയിപ്പ് നല്‍കി. ഡല്‍ഹി സര്‍ക്കാരില്‍ അഴിമതിക്കാര്‍ക്ക് ഒരു സ്ഥാനവും ഉണ്ടാവില്ലെന്നും ഉദ്യോഗസ്ഥനെന്നോ എം.എല്‍.എയെന്നോ മന്ത്രിയെന്നോ അതിന് ഭേദമുണ്ടാകില്ലെന്നും സിസോദിയ വ്യക്തമാക്കി.