കേളകം: കണ്ണൂര്‍ കണിച്ചാറില്‍ മൂന്നര വയസുകാരിയെ പീഡിപ്പിച്ച പതിനഞ്ചുകാരന്‍ പൊലീസ് കസ്റ്റഡിയില്‍.
ആദിവാസി കോളനിയിലെ മൂന്നര വയസുകാരിയാണ് അമ്മയുടെ സഹോദരന്റെ പീഡനത്തിനിരയായത്.
കുട്ടിയെ പേരാവൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയില്‍ ചികില്‍സക്കെത്തിയപ്പോള്‍ ഡോക്ടര്‍മാരാണ് പൊലിസിനെ അറിയിച്ചത്.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സ്‌കൂള്‍ വിദ്യാര്‍ഥിയായ പതിനഞ്ചുകാരനെ പിടികൂടിയത്.
പിടികൂടിയ പതിനഞ്ചുകാരനെ കേളകം പൊലീസ് ജുവനൈന്‍ കോടതിയില്‍ ഹാജരാക്കും. പീഡനം നേരില്‍ കണ്ടതായി കുട്ടിയുടെ മാതാവ് പൊലീസിന് വിവരം നല്‍കിയിട്ടുണ്ട്.