കോഴിക്കോട്: നിയമ സംവിധാനങ്ങളുടെ ശക്തി ഒന്നുകൊണ്ടു മാത്രമാണ് ഭരണഘടന നിലനിന്ന് പോവുന്നതെന്ന് ജെസ്റ്റിസ് കെമാല്‍ പാഷ. സര്‍ക്കാരിനെ മുട്ടുകുത്തിക്കാന്‍ തരത്തിലുള്ള നട്ടെല്ലുള്ള ജൂഡീഷ്യറി ഇല്ലെങ്കില്‍ നമ്മള്‍ ഇനിയും മൃഗതുല്യരാക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ ഏത് പൗരന്റേയും കംപ്യൂട്ടറും സ്മാര്‍ട്ട് ഫോണും അവയിലെ ഉള്ളടക്കവും പരിശോധിക്കാന്‍ പത്ത് ഏജന്‍സികള്‍ക്ക് കേന്ദ്ര ആഭ്യന്തരമന്ത്രാലയം സമ്പൂര്‍ണ അധികാരം നല്‍കിയിരിക്കുകയാണ്. അപ്പോള്‍ നമുക്ക് ഉറപ്പ് നല്‍കുന്ന സ്വകാര്യതയും മൗലികാവകാശവുമെല്ലാം എങ്ങനെയാണ് സര്‍ക്കാര്‍ ഉറപ്പാക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.
രാജ്യസുരക്ഷയ്ക്കായാണ് ഇത്തരം നടപടിയെന്നാണ് വാദം. ഇനിയും പ്രതികരിച്ചില്ലെങ്കില്‍ നമ്മള്‍ വിഡ്ഢികാളായിപ്പോവുമെന്നും ഇക്കാര്യങ്ങളിലെല്ലാം സര്‍ക്കാരിനെ മുട്ടുമടക്കിപ്പിക്കാനുള്ള നട്ടെല്ല് നമ്മുടെ ജുഡീഷ്യറിക്കുണ്ടാവണമായിരുന്നുവെന്നും അതുപോലും ഉണ്ടായില്ലെന്നും കെമാല്‍ പാഷ കൂട്ടിച്ചേര്‍ത്തു.