കര്‍ദ്ദിനാളിനെതിരായി കേസെടുക്കണമെന്ന വിധി ന്യായത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് കെമാല്‍ പാഷ

കൊച്ചി: ഹൈക്കോടതി നടപടിക്രമങ്ങളിലുള്ള അതൃപ്തി രേഖപ്പെടുത്തി ജസ്റ്റിസ് കെമാല്‍ പാഷ. കര്‍ദ്ദിനാളിനെതിരായി കേസെടുക്കണമെന്ന വിധി ന്യായത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും, ജഡ്ജിമാരുടെ പരിഗണനാവിഷയങ്ങള്‍ മാറ്റിയത് ശരിയായില്ലെന്നും അദ്ദേഹം പറഞ്ഞു.

കര്‍ദ്ദിനാളിനു കാനോന്‍ നിയമമല്ല, ഇന്ത്യന്‍ പീനല്‍ കോഡാണ് ബാധകം, ജഡ്ജി നിയമനത്തിന് പരിഗണനയിലുള്ളവരില്‍ ചിലര്‍ അര്‍ഹതയില്ലാത്തവരാണ്. ആളെ തിരിച്ചറിയാന്‍ ഹൈക്കോടതി ഡയറക്ടറി പരിശോധിക്കേണ്ട സ്ഥിതിയുണ്ട്, കെമാല്‍പാഷ വ്യക്തമാക്കി.

Top