കൊച്ചി: ബന്ധു നിയമന വിവാദത്തില്‍ ധാര്‍മികത ഉണ്ടെങ്കില്‍ മുഖ്യമന്തി മന്ത്രി കെ ടി ജലീലിന്റെ രാജി ആവശ്യപ്പെടണമെന്ന് റിട്ട. ജസ്റ്റിസ് കെമാല്‍ പാഷാ. ലോകയുകത നിദ്ദേശം ചോദ്യം ചെയ്ത് ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജി നല്‍കാന്‍ ജലീലിനും സര്‍ക്കാരിനും കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
ബന്ധു നിയമനത്തില്‍ ജലില്‍ സ്വജനപക്ഷപാതം കാണിച്ചെന്നും സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്നും മന്ത്രി സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്നും കഴിഞ്ഞ ദിവസം ലോകായുക്ത ഡിവിഷന്‍ ബെഞ്ച് വിധിച്ചിരുന്നു. ന്യൂനപക്ഷ കോര്‍പ്പറേഷന്റെ ജനറല്‍ മാനേജര്‍ തസ്തികയിലേക്കുള്ള നിയമനവുമായി ബന്ധപ്പെട്ട് മലപ്പുറം സ്വദേശി മുഹമ്മദ് ഷാഫി നല്‍കിയ പരാതിയിലാണ് വിധി.