ന്യൂഡല്‍ഹി: എംഎല്‍എ പി.കെ.ശശിയ്‌ക്കെതിരായ പരാതിയില്‍ പൊലീസ് സ്വമേധയാ കേസെടുക്കണമെന്ന് ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് കെമാല്‍ പാഷ. ക്രിമിനല്‍ കേസില്‍ സ്വന്തമായി അന്വേഷണം നടത്താന്‍ പാര്‍ട്ടിക്ക് അധികാരമില്ലെന്നും കെമാല്‍ പാഷ പറഞ്ഞു.
പരാതി ഉടന്‍ പൊലീസിന് കൈമാറുകയാണ് ചെയ്യേണ്ടിയിരുന്നത്. നിയമം സാധാരണക്കാരനും സഭയില്‍ അംഗമല്ലാത്തവനും മാത്രം ബാധകമാകരുതെന്ന് കെമാല്‍ പാഷ ആവശ്യപ്പെട്ടു.
പി.കെ.ശശി ലൈംഗികമായി ചൂഷണം ചെയ്‌തെന്ന് ആരോപിച്ച് ഡി.വൈ.എഫ്.ഐ വനിതാ നേതാവ് പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിന് പരാതി നല്‍കിയിരുന്നു. പോളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ടിനാണ് യുവതി പരാതി നല്‍കിയത്. രണ്ടാഴ്ച മുമ്പാണ് വനിതാ നേതാവ് വൃന്ദയ്ക്ക് പരാതി നല്‍കിയത്.