കെനിയയില്‍ അല്‍ഷബാബ് ഭീകരര്‍ നടത്തിയ ആക്രമണം ; കൊല്ലപ്പെട്ടവരുടെ എണ്ണം 21 ആയി

നയ്‌റോബി: സോമാലിയയിലെ അല്‍ഷബാബ് ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 21 ആയി. കെനിയന്‍ തലസ്ഥാനമായ നയ്‌റോബിയിലെ സോമാലിയയിലെ ഹോട്ടല്‍ സമുച്ചയത്തില്‍ ചൊവ്വാഴ്ചയായിരുന്നു അപകടം നടന്നത്.

ഹോട്ടലിലുണ്ടായിരുന്ന 700 പേരെ സുരക്ഷിതമായി ഒഴിപ്പിച്ചെന്നും അഞ്ചു ഭീകരരെ വധിച്ചെന്നും കെനിയന്‍ പ്രസിഡന്റ് ഉഹ്‌റു അറിയിച്ചു.

Top