keniya police station attack

നയ്‌റോബി: കെനിയയില്‍ പോലീസ് സ്റ്റേഷനിലുണ്ടായ വെടിവെയ്പ്പില്‍ ഏഴു പേര്‍ കൊല്ലപ്പെട്ടു. പോലീസുകാരന്‍ സഹപ്രവര്‍ത്തകര്‍ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. മസ്‌ലാഹ് എന്ന പോലീസുകാരനാണ് ആക്രമണം നടത്തിയത്. ഇയാള്‍ പിന്നീട് സ്വയം നിറയൊഴിച്ചു മരിച്ചു.

അല്‍ഷബാബ് ഭീകരനാണുവെടി വെയ്പ്പ്നടത്തിയതെന്നാണ് ആദ്യം മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തത്. എന്നാല്‍ പോലീസുകാരനാണു വെടിയുതിര്‍ത്തതെന്ന് പിന്നീട് മറ്റു പോലീസ് ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തുകയായിരുന്നു.

Top