ഭൂമിയില്‍ നിന്ന് 219 പ്രകാശവര്‍ഷമകലെ ശുക്രന് സമാനമായ ഒരു ഗ്രഹത്തെ കണ്ടെത്തി ഗവേഷകര്‍.
നാസയുടെ കെപ്ലര്‍ സ്‌പേസ് ടെലിസ്‌കോപ്പിന്റെ സഹായത്തോടെ പുതിയതായി തിരിച്ചറിഞ്ഞ അന്യഗ്രഹത്തിന് ‘കെപ്ലര്‍1649ബി’ എന്നാണ് പേര് നല്‍കിയിട്ടുള്ളത്.
സൂര്യനെ അപേക്ഷിച്ച് തിളക്കം കുറഞ്ഞ, അഞ്ചിലൊന്ന് മാത്രം വ്യാസമുള്ള എം ഡ്വാര്‍ഫ് വിഭാഗത്തില്‍പെട്ട ‘കെപ്ലര്‍1649’ എന്ന നക്ഷത്രത്തെയാണ് ഗ്രഹം ചുറ്റുന്നത്.
ഒന്‍പത് ദിവസംകൊണ്ട് ഗ്രഹം ഒരു പ്രാവശ്യം മാതൃനക്ഷത്രത്തെ ചുറ്റുന്നതായി ഗവേഷകര്‍ നിരീക്ഷിച്ചു.