ന്യൂഡല്‍ഹി: ഇന്ത്യയില്‍ 24 മണിക്കൂറിനിടെ ഏറ്റവും കൂടുതല്‍ പേര്‍ക്ക് കൊവിഡ് ബാധിച്ചത് കേരളത്തില്‍. ദിനംപ്രതിയുള്ള കൊവിഡ് കേസുകളില്‍ 68 ശതമാനവും കേരളത്തില്‍ നിന്നാണ്. 162 പേര്‍ കൊവിഡ് ബാധിച്ച് മരിച്ച കേരളമാണ് സംസ്ഥാനങ്ങളുടെ മരണകണക്കില്‍ ഒന്നാമതും. മഹാരാഷ്ട്രയില്‍ 159 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. എന്നാല്‍ രാജ്യത്തെ 11 സംസ്ഥാനങ്ങളില്‍ കൊവിഡ് ബാധിച്ച് ഇന്നലെ മരണമുണ്ടായിട്ടില്ല.
24 മണിക്കൂറിനിടെ 44,658 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 68 ശതമാനവും കേരളത്തില്‍ നിന്നാണ്. 3,44,899 പേര്‍ കൊവിഡ് ചികിത്സിയിലുള്ളതില്‍ 1,81,201 പേരും കേരളത്തില്‍ നിന്നാണ്. കൊവിഡ് കേസുകള്‍ കുറഞ്ഞ സാഹചര്യത്തില്‍ വിമാന, ട്രെയിന്‍, ബസ് യാത്രകള്‍ക്ക് ഉണ്ടായിരുന്ന നിര്‍ദേശങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ ഇളവ് വരുത്തിയിട്ടുണ്ട്. ഇനി മുതല്‍ രണ്ട് വാക്‌സീനും എടുത്ത കൊവിഡ് ലക്ഷണമില്ലാത്തവര്‍ക്ക് യാത്രചെയ്യാന്‍ ആര്‍ടിപിസിആര്‍ പരിശോധന ആവശ്യമില്ല.