തിരുവനന്തപുരം: ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷനാക്കിയ സര്‍ക്കാര്‍ തീരുമാനത്തെക്കുറിച്ചു പ്രതികരിക്കാതെ വി.എസ്. അച്യുതാനന്ദന്‍.
സര്‍ക്കാരില്‍നിന്ന് അറിയിപ്പുവരട്ടെ, അപ്പോള്‍ പ്രതികരിക്കാം എന്നായിരുന്നു ഇതേപ്പറ്റി മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ വിഎസിന്റെ മറുപടി.
കഴിഞ്ഞ ദിവസമാണ് വി.എസ്.അച്യുതാനന്ദനെ അധ്യക്ഷനാക്കി ഭരണ പരിഷ്‌കാര കമ്മീഷന്‍ രൂപീകരിച്ചത്. എന്നാല്‍ ഇതുസംബന്ധിച്ച് അറിയിപ്പൊന്നും ഔദ്യോഗികമായി ലഭിച്ചിട്ടില്ലെന്ന് വ്യക്തമാക്കുന്നതാണ് വിഎസിന്റെ മറുപടി.
വിഎസിനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താത്തതിനെ തുടര്‍ന്നു നിരവധി വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്നാണ് വിഎസിനെ ഭരണപരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷനായി നിയമിച്ചത്.
ക്യാബിനറ്റ് പദവിയോടെ ചെയര്‍മാനാകുന്ന വിഎസ്, മുഖ്യമന്ത്രിക്കു നേരിട്ടു റിപ്പോര്‍ട്ട് ചെയ്യേണ്ടതില്ല. മുന്‍ ചീഫ് സെക്രട്ടറിമാരായ സി.പി.നായര്‍, നീലാ ഗംഗാധരന്‍ എന്നിവരെ കമ്മിഷന്‍ അംഗങ്ങളായും നിയമിച്ചിരുന്നു. ചീഫ് സെക്രട്ടറി റാങ്കിലാണ് ഇരുവരുടെയും നിയമനം.