തിരുവനന്തപുരം: കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസിനെതിരെ സമരം തുടരുന്ന സെക്രട്ടറിയേറ്റിലെ ജീവനക്കാര്‍ക്കെതിരെ നടപടിക്ക് മുഖ്യമന്ത്രിയുടെ നിര്‍ദേശം.
കെ എ എസ് സമരത്തിന്റെ പേരില്‍ സെക്രട്ടറിയേറ്റിലെത്തിയിട്ടും ജോലിയില്‍ പ്രവേശിക്കാതെ നില്‍ക്കുന്നവരെ നിരീക്ഷിച്ച് നടപടിയെടുക്കാന്‍ മുഖ്യമന്ത്രി വകുപ്പ് സെക്രട്ടറിമാര്‍ക്ക് നിര്‍ദേശം നല്‍കി. സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ച് നടപടിയെടുക്കാനാണ് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയത്.