കാവേരി നദീ ജല തര്‍ക്കം ; കേരളം വീണ്ടും സുപ്രീംകോടതിയിലേക്ക്

ന്യൂഡല്‍ഹി: കാവേരി നദീ ജല തര്‍ക്കവുമായി ബന്ധപ്പെട്ട് കേരളം വീണ്ടും സുപ്രീംകോടതിയിലേക്ക്. കേരളത്തിന് അധിക ജലം നല്‍കേണ്ടന്ന സുപ്രീം കോടതി വിധിക്കെതിരേ സംസ്ഥാന സര്‍ക്കാര്‍ പുനഃപരിശോധന ഹര്‍ജി നല്‍കി. വിധിയില്‍ വ്യക്തത വേണമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.

കേരളത്തിനും പുതുച്ചേരിക്കും അധികം ജലം നല്‍കേണ്ടതില്ലെന്നായിരുന്നു സുപ്രീംകോടതി ഉത്തരവ്. അതേസമയം, കര്‍ണാടകത്തിന് അധികജലം നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചിരുന്നു. കര്‍ണാടകത്തിന് 14.75 ടിഎംസി ജലം അധികം നല്‍കണമെന്നാണ് വിധി. ജലവിതരണം നിയന്ത്രിക്കുന്നതിനായി കാവേരി മാനേജ്‌മെന്റ് ബോര്‍ഡ് രൂപീകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു. ആവശ്യമെങ്കില്‍ ഇത് പുനഃപരിശോധിക്കാമെന്നും കോടതി അറിയിച്ചിരുന്നു.

Top