പ്രളയക്കെടുതി നേരിടുന്ന കേരളത്തിന് വേണ്ടി ശബ്ദമുയര്‍ത്തി അറബ് ആക്ടിവിസ്റ്റ് ഖാലിദ് അല്‍ അമേരി. കേരളം ഇതുവരെ കാണാത്ത പ്രളയത്തെ നേരിടുകയാണെന്നും ദുരിതാശ്വാസ നിധിയിലേക്ക് സഹായം നല്‍കണമെന്നും അമേരി പറയുന്നു. ആക്ട് ഫോര്‍ കേരള എന്ന പ്ലക്കാര്‍ഡുയര്‍ത്തി തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് അമേരി വിഡിയോ പങ്കുവെച്ചത്.
”നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയത്തെ നേരിടുകയാണ് ഇന്ത്യയിലെ കേരളം എന്ന സംസ്ഥാനം. നൂറിലധികം പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് വീടുകള്‍ നഷ്ടമായി. ഡാമുകള്‍ നിറഞ്ഞൊഴുകുന്നു. ഉരുള്‍പൊട്ടുന്നു. വിമാനത്താവളങ്ങള്‍ അടച്ചിട്ടു. ജനങ്ങള്‍ ദുരിതത്തിലാണ്. ഇതെന്ന് തീരുമെന്ന് അവിടുത്തെ ജനങ്ങള്‍ക്ക് അറിയില്ല, അടുത്തത് എന്തെന്നും അറിയില്ല. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്ത് സഹായിക്കാം. യുഎഇയിലുള്ളവര്‍ക്ക് ലുലു എക്‌സ്‌ചേഞ്ച് വഴിയും മറ്റും പണമയക്കാം. എല്ലാവരും ഒരുമിച്ച് നില്‍ക്കേണ്ട സമയമാണിത്. ദുരിതാശ്വാസ നിധിയെക്കുറിച്ചുള്ള വിവരങ്ങള്‍ പരമാവധി ആളുകളിലേക്കെത്തിക്കുക, കേരളത്തില്‍ നിന്നുള്ള വാര്‍ത്തകള്‍ ഷെയര്‍ ചെയ്യുക. കേരളത്തിലുള്ളവരേ, നിങ്ങളെ കേള്‍ക്കുന്നുണ്ട്, പ്രാര്‍ഥിക്കുന്നുണ്ട്.” അമേരി ഇങ്ങനെ പറഞ്ഞാണ് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.