തിരുവനന്തപുരം: സോളാര്‍ വിഷയത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും മറ്റു മന്ത്രിമാരും രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടു നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം. പ്ലക്കാര്‍ഡുകളും ബാനറുകളുമുയര്‍ത്തി മുദ്രാവാക്യം വിളികളോടെയാണു പ്രതിപക്ഷ പ്രതിഷേധം ആരംഭിച്ചത്. രാവിലെ ചോദ്യോത്തരവേള ആരംഭിച്ചപ്പോള്‍ തന്നെ പ്രതിപക്ഷം ബഹളം തുടങ്ങിയിരുന്നു.
സോളാര്‍ കേസില്‍ തെളിവുകള്‍ പുറത്തുവന്ന സാഹചര്യത്തില്‍ ഇക്കാര്യം അടിയന്തരമായി ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷത്തു നിന്ന് കോടിയേരി ബാലകൃഷ്ണന്‍ അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കി. ശൂന്യവേളയില്‍ വിഷയം ചര്‍ച്ച ചെയ്യാമെന്ന് സ്പീക്കര്‍ അറിയിച്ചുവെങ്കിലും ചോദ്യോത്തരവേള തടസപ്പെടുത്തിക്കൊണ്ടു പ്രതിപക്ഷം ബഹളം തുടരുകയാണ്.